KSDLIVENEWS

Real news for everyone

ആശുപത്രിയിലാണ് ഇപ്പോള്‍, ചികിത്സ നന്നായി മുന്നോട്ടുപോകുന്നു’; മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ തന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ച് അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈനായി മന്ത്രിസഭായോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സ നന്നായി മുന്നോട്ടു പോകുന്നുവെന്നും പറഞ്ഞു. ആശുപത്രിയിൽ തന്നെയാണ് ഇപ്പോൾ കഴിയുന്നത്. മൈനസ് ഒൻപത് ഡിഗ്രിയാണ് പ്രദേശത്തെ കാലാവസ്ഥ. ഇതല്ലാതെ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. രണ്ടാം തരംഗത്തിൽനിന്ന് വ്യത്യസ്തമായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. ഫെബ്രുവരിയിൽ രോഗബാധ തീവ്രമാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇപ്പോൾതന്നെ രോഗവ്യാപനം രൂക്ഷമായെന്നും യോഗം വിലയിരുത്തി.


സംസ്ഥാനത്തെ ആശുപത്രികളെല്ലാം അതിതീവ്ര വ്യപനം നേരിടാൻ സജ്ജമാണെന്നും യോഗം വിലയിരുത്തി. ഐസിയു, വെന്റിലേറ്റർ, ആംബുലൻസ് സൗകര്യങ്ങൾ പര്യാപ്തമാണ്. എന്തെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന കാര്യം വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!