KSDLIVENEWS

Real news for everyone

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദം മൂലമല്ല; സര്‍ക്കാര്‍ തീരുമാനത്തോട് വ്യക്തിപരമായി യോജിക്കുന്നു-കാസര്‍കോട് കലക്ടര്‍

SHARE THIS ON

ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ചത് ആരുടെയും സമ്മര്‍ദം മൂലമല്ലെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍. നേരത്തെ നിലവിലുണ്ടായിരുന്ന മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കിയത്. ഇത് സംബന്ധിച്ച്‌ വരുന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ടി.പി.ആര്‍ അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തോട് താന്‍ വ്യക്തിപരമായി യോജിക്കുന്നുവെന്നും കലക്ടര്‍ പറഞ്ഞു. ആവശ്യമില്ലെങ്കില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? ലോക്ഡൗണ്‍ ബാധിക്കുന്നത് തന്നെപ്പോലുള്ള ശമ്ബളക്കാരെയല്ല. റിക്ഷാ ഡ്രൈവര്‍മാരാണ് കഴിഞ്ഞ ലോക്ഡൗണ്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തത്-കലക്ടര്‍ വ്യക്തമാക്കി.

കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനം രണ്ട് മണിക്കൂറിന് ശേഷം കലക്ടര്‍ പിന്‍വലിച്ചിരുന്നു. ഇന്ന് സി.പി.എം ജില്ലാ സമ്മേളനം ആരംഭിക്കുന്നതുകൊണ്ടാണ് കലക്ടര്‍ തീരുമാനം മാറ്റിയതെന്നായിരുന്നു ആരോപിണം. ഈ സാഹചര്യത്തിലാണ് കലക്ടര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!