KSDLIVENEWS

Real news for everyone

വി.എസ്.അച്യുതാനന്ദന് കോവിഡ്; സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി

SHARE THIS ON

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറന്റൈനിലായിരുന്നു വി.എസ്സെന്നും പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായതിനേ തുടന്നാണ് അദ്ദേഹത്തിനും കോവിഡ് പോസിറ്റീവായെന്നും മകൻ വി.എ. അരുൺ കുമാർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

വിഎസിന്റെ മകൻ വി.എ.അരുൺകുമാറിന്റെ കുറിപ്പ്


മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറന്റൈനിലായിരുന്നു, അച്ഛൻ. നിഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്നേഹാന്വേഷണങ്ങൾക്ക് നന്ദി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!