KSDLIVENEWS

Real news for everyone

ലോകായുക്തയുടെ അധികാര പരിധി കുറക്കാനുള്ള നടപടിയെ ന്യായീകരിച്ച്‌ നിയമമന്ത്രി പി രാജീവ്

SHARE THIS ON

തിരുവനന്തപുരം | ലോകായുക്തയുടെ അധികാര പരിധി കുറക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച്‌ നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രി പി രാജീവ്.ലോകായുക്ത ഓര്‍ഡിനന്‍സ് എ ജിയുടെ നിയമോപദേശം പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത നിയമമാണ് കേരളത്തില്‍ ഉള്ളത്. നിയമങ്ങള്‍ സ്വാഭാവിക നീതിക്കും ഭരണഘടനക്കും അനുസൃതമായി ആവണം നിയങ്ങള്‍ ഉണ്ടാവേണ്ടത്. നിയമഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സിന് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതികളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യതകള്‍ ഒന്നും അടഞ്ഞിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ കൂടി പഠിച്ചാണ് നടപടി. ഹൈക്കോടതി വിധികള്‍ കൂടി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ്. കഴിഞ്ഞ ഏപ്രലലിന്‍ തന്നെ ഓര്‍ഡിനന്‍സിനായുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പി രാജീവ് അറിയിച്ചു.

ലോകായുക്തയെ പൂട്ടാന്‍ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് മുന്നില്‍

ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം

കോണ്‍ഗ്രസില്‍ ഒരു ദേശീയ നേതാവ് കൂടി പാര്‍ട്ടി വിട്ടു; ബി ജെ പിയിലേക്കെന്ന് സൂചന

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരെ ലോകായുക്തയുടെ മുന്നില്‍ പരാതികള്‍ വന്നിരുന്നു; മടിയില്‍ കനമില്ലാത്തതിനാല്‍ നിയമനടപടികളിലൂടെ നേരിട്ടുവെന്ന് ഉമ്മന്‍ ചാണ്ടി

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്; പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്തയച്ചമേക്കപ്പിടാത്ത മലപ്പുറം കലക്ടര്‍; വസ്തുതയിതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!