എയിംസ് നിരാഹാര സമരം തുടരുന്നു

കാസർകോട്: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരം 13 ദിവസം പിന്നിട്ടു. എഴുത്തുകാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്‍റ് ഹക്കീം കുന്നിൽ, മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പരിക്ക, സുബൈർ പടുപ്പ്, ശാഫി കല്ലുവളപ്പിൽ, ഷാഫി മാപ്പിളക്കുണ്ട്, ഹമീദ് ചേരങ്കയ്, അഷറഫ് കുളങ്കര, ഹമീദ് മൊഗ്രാൽ, ഹക്കിം ബേക്കൽ, ശൗക്കത്ത് അലി ആനവാതുക്കൽ, ശരീഫ് മുഗു, റഹ്മാൻ പുത്തുർ, സഞ്ചിവൻ പുളിക്കൂർ, ശ്രീനാഥ് ശശി, കൃഷ്ണദാസ് അച്ചാംവീട്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ട്രഷറർ സലിം ചൗക്കി സ്വാഗതം പറഞ്ഞു. സലീം ചൗക്കിക്ക് കോഓഡിനേറ്റർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ നാരങ്ങനീര് നൽകി ചൊവ്വാഴ്ചയിലെ ഉപവാസം അവസാനിപ്പിച്ചു. ബുധനാഴ്ച്ച വനിത റാലി നടക്കും. ജില്ലയിലെ എല്ലാ വനിത കൂട്ടായ്മകളും സംയുക്തമായാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 9.30ന് പുതിയ ബസ്സ്റ്റാൻഡ് ഒപ്പുമരച്ചുവട്ടിൽനിന്നും സമരപ്പന്തലിലേക്കാണ് റാലി. സാമൂഹിക പ്രവർത്തക എം. സുൽഫത്ത് ഉദ്ഘാടനം ചെയ്യും. aiims എയിംസ് ജനകീയ കൂട്ടായ്മയുടെ ചൊവ്വാഴ്ചയിലെ നിരാഹാര സമരം കോഓഡിനേറ്റർ സലീം ചൗക്കിക്ക് അമ്പലത്തറ കുഞ്ഞികൃഷ്ണൻ നാരങ്ങനീര് നൽകി അവസാനിപ്പിക്കുന്നു

