ഹജ്ജ് തീര്‍ത്ഥാടനം: അപേക്ഷക്കുള്ള തീയതി നീട്ടി

മലപ്പുറം: ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി നല്‍കി. ഫെബ്രുവരി 15 വരെ ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷിക്കാമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അറിയിച്ചു. ഇന്ന് ആയിരുന്നു ഹജ്ജ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതാണ് 15 ദിവസം നീട്ടിയത്.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനം. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ ഹജ്ജിന് അനുമതിയുണ്ടാകൂ.

