അസ്മാഉൽ ഹുസ്ന ഗൃഹ സദസ്സുകൾക്ക് പ്രൗഢാരംഭം

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമൻ സ്റ്റുഡന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ട്രാൻസ്പരൻസി ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അസ്മാഉൽ ഹുസ്ന ഗൃഹ സദസ്സുകൾക്ക് തുടക്കമായി.
മൊഗ്രാൽ പുത്തൂർ പഞ്ചം ഹസൈനാർ മുസ്ലിയാരുടെ വീട്ടിൽ പ്രത്യേകം സജ്ജമാക്കിയ മജ്‌ലിസിൽ പ്രദേശ നിവാസികൾ സംഘമിച്ചു.ഒമ്പത് വർഷമായി കോട്ടക്കുന്ന് മർകസുൽ മൈമനിൽ മാസംതോറും നടന്നു വരുന്ന മജ്ലിസിന്റെ പ്രചരണം കൂടിയാണ്
ഗൃഹസദസ്സുകൾ.
മർകസ് മൈമൻ ജനറൽ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുൽ സലാം സഅദി എന്നിവർ മജ്‌ലിസിന് നേതൃത്വം നൽകി.ഫളൽ മുസ്‌ലിയാർ,ഷംസു മദനി,അഡ്വ.ആശിർ അബ്ബാസ്,മുനീർ മൈമൻ,ഫൈറാസ് ബള്ളൂർ,ജവാദ് മൊഗ്രാൽ പുത്തൂർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

