KSDLIVENEWS

Real news for everyone

മതേതരത്വമാണ് ഇന്ത്യ; ഭീകരതയാണ് RSS; 4,5 തീയതികളിലായ് നടക്കുന്ന എസ്ഡിപിഐ, കാസറകോഡ് മണ്ഡലം ജാഥ വിജയ്പ്പിക്കും

SHARE THIS ON

കാസറകോഡ് : സംഘപരിവാർ രാജ്യത്ത് വിദ്വംസന പ്രവർത്തനത്തിലൂടെ കലാപങ്ങൾ സൃട്ടിച്ച് കൊണ്ടിരിക്കുന്ന സമകാലീക സാഹചര്യത്തിൽ സംഘപരിവാർ RSS വിരുദ്ധ പ്രചരണങ്ങൾക്ക് ശക്തി പകരാൻ രാജ്യത്താകമാനം പ്രതിഷേധ മതിൽ തീർക്കാൻ തയ്യാറെടുക്കുകയാണ് എസ്ഡിപിഐ, അതിൻ്റെ ഭാഗമായ് കേരള സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മതേതരത്വമാണ് ഇന്ത്യാ ഭീകരതയാണ് RSS എന്ന പ്രമേയത്തിൽ ജാഥകൾ സംഘടിപ്പിച്ച്കൊണ്ടിരിക്കുകയാണ്.
അതിൻ്റെ ഭാഗമായ് കാസറകോഡ് മണ്ഡലത്തിൽ മുഹമ്മദ് കരിമ്പളവും,അൻവർ കല്ലങ്കൈയും നയിക്കുന്ന ജാഥ വിജയിപ്പിക്കാൻ ഇന്ന് നടന്ന മണ്ഡലം യോഗം തീരുമാനിച്ചു.

ഫെബ്രുവരി 4,5-തീയതികളിലായ് കാസറകോഡ്‌ മണ്ഡലത്തിൽ പര്യടനം നടത്തുന്ന ജാഥ മൊഗ്രാൽപുത്തൂരിൽ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് പാക്യാര പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിക്കും.
തുടർന്ന് ചൗക്കി, എരിയാൽ, ചേരങ്കൈ, നെല്ലിക്കുന്ന്, തളങ്കര’ അണങ്കൂർ, പുതിബസ്റ്റാൻ്റ്, ചൂരി, തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം 5 മണിക്ക് ഉളയത്തട്ക്കയിൽ സമാപിക്കും.
പിറ്റേ ദിവസം നായൻമാർമൂലയിൽ നിന്നും ആരംഭിച്ച് ആലംപാടി, സന്തോഷ്നഗർ, നാലാംമൈൽ, ചെർക്കള , ഇടനീർ, നെല്ലിക്കട്ട തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം 5 മണിക്ക് ബദിയടുക്കയിൽ പരിസമാപ്തി കുറിക്കും.

ഗഫൂർ PA നായൻമാർമൂല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അൻവർ കല്ലങ്കൈ സ്വാഗതം പറഞ്ഞു, ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് പാക്യാര ഉദ്ഘാടനം നിർവ്വഹിച്ചു, ഹനീഫ് ചെർക്കള നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!