KSDLIVENEWS

Real news for everyone

പെരിയ ഇരട്ടക്കൊല കേസ്; പ്രതികളുടെ ജയില്‍മാറ്റ ആവശ്യം തള്ളി കോടതി

SHARE THIS ON

കൊച്ചി: ജയില്‍മാറ്റം ആവശ്യപ്പെട്ട് പെരിയ ഇരട്ടക്കൊലക്കേസിലെ (Periya Murder) പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സിജെഎം കോടതി (Ernakulam CJM Court) തള്ളി. കാക്കനാട് ജയിലില്‍ കഴിയുന്ന പി രാജേഷ്, വിഷ്‌ണു സുര, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ അപേക്ഷ നല്‍കിയിരുന്നത്‌. കേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടമായതിനാല്‍ അപേക്ഷ അംഗീകരിക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.

2019 ഫെബ്രുവരി 17 നാണ് പെരിയയില്‍ യുവാക്കള്‍ കൊല്ലപ്പെടുന്നത്. സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയില്‍ നടന്നതെന്നാണ് സിബിഐ കണ്ടെത്തല്‍. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ വി കുഞ്ഞിരാമന്‍ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!