KSDLIVENEWS

Real news for everyone

യുവാവ് വീടിനു തീയിട്ടു : ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച്‌ വീട് പൂർണമായി തകർന്നു

SHARE THIS ON

മാവേലിക്കര : യുവാവ് വീടിന് തീയിട്ടതിനെ തുടർന്ന് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു. കണ്ടിയൂർ എബനേസർ വീട്ടിൽ വാടകയ്ക്കുതാമസിക്കുന്ന മറ്റംതെക്ക് ഈപ്പൻപ്പറമ്പിൽ തെക്കേതിൽ കെ. സാബു(46)വാണു ഞായറാഴ്ച പുലർച്ചേ വാടകവീടിനു തീയിട്ടത്.

സിലിൻഡർ പൊട്ടിത്തെറിച്ചു വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നു. വീട്ടിനുള്ളിലെ സാധനങ്ങളും കത്തിനശിച്ചു. സാബു വീട്ടിൽ സ്ഥിരമായി ബഹളമുണ്ടാക്കുന്നതിനെ തുടർന്നു ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്കു പോയിരുന്നു.


സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണു തീയണച്ചത്. സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ഉടമസ്ഥനു പരാതിയില്ലെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!