കേരളത്തില്‍ നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; യുപി കേരളം ആക്കരുതെന്ന് ആവര്‍ത്തിച്ച് യോഗി

ദില്ലി: കേരളത്തിനെതിരായ വിവാദ പ്രസ്താവന ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മന്ത്രി യോഗി ആദിത്യനാഥ്. യുപി കേരളവും ബംഗാളും കശ്മീരും ആക്കരുതെന്ന് യോഗി പറഞ്ഞു. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടര്‍ത്താനാണ് നീക്കമെന്ന് യോഗി വിമര്‍ശിച്ചു. കലാപകാരികള്‍ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാന്‍ താമസമുണ്ടാവില്ലെന്നും യോഗി ആവര്‍ത്തിച്ചു.
ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഹിജാബ് വിഷയത്തില്‍ ഭരണഘടന തത്വങ്ങള്‍ സംരക്ഷിക്കണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. 2017 നേക്കാള്‍ സീറ്റ് രണ്ടാംഘട്ടത്തില്‍ ബിജെപി നേടുമെന്ന് യുപി ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കടുത്ത മത്സരം ഇല്ല. ബിജെപി ഭൂരിപക്ഷം നേടി യുപിയില്‍ അധികാരം നിലനിര്‍ത്തും. ഷാജഹാന്‍പൂരില്‍ വികസനമാണ് പ്രധാന അജണ്ട. ഒന്‍പതാം തവണയും ഷാജഹാന്‍പൂരില്‍ നിന്ന് താന്‍ തെരഞ്ഞെടുക്കപ്പെടും. നൂറ് ശതമാനം ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേബം കൂട്ടിച്ചേര്‍ത്തു.

