യൂറോപ്യന്‍ കമ്പനിയുമായി സഹകരിച്ച് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നല്കാന് ജിയോ

യൂറോപ്യൻ കമ്പനിയായ എസ്ഇഎസുമായി സഹകരിച്ച് ജിയോ പ്ലാറ്റ്ഫോംസ് രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമൊരുക്കും. ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡ് എന്നപേരിൽ സംയുക്ത സംരംഭമായാണ് കമ്പനി പ്രവർത്തിക്കുക.
എസ്ഇഎസിന് 51ശതമാനവും ജിയോയ്ക്ക് 41ശതമാനവും ഉടമസ്ഥതാവകാശമാകും കമ്പനിയിൽ ഉണ്ടാകുക. 750 കോടി(10 കോടി ഡോളർ)രൂപയുടേതാണ് ഇടപാട്. എസ്ഇഎസിന്റെ ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കമ്പനി പ്രവർത്തിക്കുക.
100 ജിബിപിഎസുവരെ വേഗമുള്ള ഇന്റർനെറ്റ് ലഭ്യമാക്കാൻ ഉപഗ്രഹ സംവിധാനത്തിലൂടെ കഴിയുമെന്ന് ജിയോ അധികൃതർ അറിയിച്ചു. ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ഇഎസിന് നിലവിൽ 70ലേറെ ഉപഗ്രഹങ്ങളുണ്ട്.
ഫൈബർ കണക്ടിവിറ്റി വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾ ഇതോടൊപ്പം തുടരുമെന്നും ജിയോ അറിയിച്ചു. 5ജി സേവനം ലഭ്യമാക്കുനുള്ള പ്രവർത്തനങ്ങളും തുടരും. രാജ്യത്തെ ഗ്രാമങ്ങളും പട്ടണങ്ങളും ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

