നെല്ലിയാമ്ബതിയില്‍ കടുവയും പാമ്ബും കിണറ്റില്‍ ചത്തനിലയില്‍

പാലക്കാട്: ജനവാസ മേഖലയിലെ കിണറ്റില്‍ കടുവയും പാമ്ബും ചത്തനിലയില്‍ കണ്ടെത്തി. നെല്ലിയാമ്ബതി കൂനന്‍പാലത്തിന് സമീപമുള്ള പൊതുകിണറ്റിലാണ് കടുവയുടെയും പാമ്ബിന്്റെയും ജഡം കണ്ടെത്തിയത്. വെള്ളം കോരാനായി എത്തിയ ബംഗാള്‍ സ്വദേശിയാണ് കിണറ്റില്‍ കടുവയും പാമ്ബും ചത്തനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പാമ്ബ് കടിയേറ്റ് കടുവ ചത്തതാവാം എന്നാണ് നിഗമനം.

