KSDLIVENEWS

Real news for everyone

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ നിർദേശം

SHARE THIS ON

ന്യൂഡൽഹി: ലോക്ഡൗണുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ നീക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർദേശം. കോവിഡ് കേസുകൾ നിരന്തരം വിലയിരുത്താനും നിർദ്ദേശമുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് പുതിയ നിർദ്ദേശമുള്ളത്. ജനങ്ങൾക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള അവസരമുണ്ടാക്കാനും സാമ്പത്തിക മേഖലയ്ക്ക് ഊർജ്ജം നൽകുന്നതിനുമാണ് അധികനിയന്ത്രണങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്.


കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെബ്രുവരി 10-ന് ഒരു പുതിയ മാനദണ്ഡം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ നിർദേശിച്ചതിലും കൂടുതൽ നിയന്ത്രണങ്ങൾ ചില സംസ്ഥാനങ്ങളിൽ നിലവിലുണ്ട്. പ്രത്യേകിച്ച് വിമാനത്താവളങ്ങളിലും സംസ്ഥാന അതിർത്തികളിലുമാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!