50 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍; മോദിയുടെ സഹായം അഭ്യര്‍ഥിച്ച് യുക്രൈന്‍ സ്ഥാനപതി……

സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനംചെയ്ത് യുക്രൈന്‍ ജനത
കീവ്: റഷ്യൻ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതായി യുക്രൈയിൻ സൈന്യം. തിരിച്ചടിയിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. യുക്രൈയിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ തിരിച്ചാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതെന്ന് യുക്രൈയിൻ സൈനിക മേധാവി പറഞ്ഞു. ശാസ്ത്യ പ്രദേശത്ത് വെച്ച് നടന്ന പ്രത്യാക്രമണത്തിലാണ് 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതെന്ന് ജോയിന്റ് ഫോഴ്സ് കമാന്റിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ യുക്രൈയിനിലെ സെന്ററൽ ബാങ്കുകളിൽ പണം പിൻവലിക്കുന്നതിനും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരാൾക്ക് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കുന്ന പരമാവധി തുക 100,000 ഹ്രീവ്നിയ (യുക്രൈയിൻ കറൻസി) ആയി പരിമിതപ്പെടുത്തിയതായി സെന്ററൽ ബാങ്ക് ഗവർണർ അറിയിപ്പ് നൽകി.
റഷ്യൻ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായി കീവില്‍ സൈറണും മുഴങ്ങിയിരുന്നു. ഇതിനുപിന്നാലെ ജനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറികൊണ്ടിരിക്കുകയാണ്. വൻ തിരക്കാണ് നിരത്തുകളിൽ.
അതേസമയം, റഷ്യ ആക്രമണങ്ങൾ ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച്ഇന്ത്യയിലെ യുക്രൈന്‍ സ്ഥാനപതി രംഗത്തെത്തി.

