KSDLIVENEWS

Real news for everyone

ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടു; വയോധികന് സിപിഎം പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം, 2 പേര്‍ പിടിയില്‍

SHARE THIS ON

ഇടുക്കി: ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടു എന്നാരോപിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ വയോധികനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി ജോസഫ്(51) വെച്ചൂരിനാണ് മര്‍ദനമേറ്റത്. ജോസഫിന്റെ കൈയും കാലും ഇരുമ്ബു പൈപ്പുകൊണ്ട് അടിച്ചോടിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. സിപിഐഎം പ്രവര്‍ത്തകരായ സോണി, അനന്തു എന്നിവരാണ് അറസ്റ്റിലായത്.

ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ച്‌ കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തിലായിരുന്നു അക്രമി സംഘം മര്‍ദിച്ചത്. ഗുരുതര പരുക്കുകളോടെ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!