റഷ്യന്‍ സൈനികന് ഭക്ഷണംനല്‍കി യുക്രൈന് യുവതി, പൊട്ടിക്കരഞ്ഞ് യുവാവ്; ഹൃദയം തൊടുന്ന വീഡിയോ……

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. യുക്രൈന് അധിനിവേശത്തിനിടെ കീഴടങ്ങിയ ഒരു റഷ്യന്‍ സൈനികന് യുക്രൈന് പൗരന്മാര് ഭക്ഷണവും ചായയും നല്‍കുന്നതാണ് വീഡിയോയിലുള്ളത്. അമേരിക്കന്‍ ന്യൂസ് വെബ്സൈറ്റായ ബസ്ഫീഡ് ന്യൂസിലെ (BuzzFeed News) റിപ്പോര്‍ട്ടറായ ക്രിസ്റ്റഫര്‍ മില്ലറാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ ഒരു മില്ല്യണില്‍ അധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. സൈനികന് ചുറ്റും യുക്രൈന് പൗരന്മാര് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അവര്‍ക്കിടയില്‍ നിന്ന ഒരു യുവതി തന്റെ ഫോണ്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. റഷ്യന്‍ സൈനികന് തന്റെ അമ്മയെ ഫോണില്‍ വിളിച്ചു ബന്ധപ്പെടാന്‍ സഹായിക്കുകയാണ് യുവതി. വീഡിയോ കോളില്‍ അമ്മയെ കണ്ട സൈനികന് കരയുന്നതും വീഡിയോയില്‍ കാണാം. ഹൃദയഭേദകമാണ് ഈ ദൃശ്യങ്ങളെന്നും റഷ്യന്‍ സൈനികനോട് അനുകമ്പ കാണിച്ചതിന് യുക്രൈന് പൗരന്മാരെ അഭിനന്ദിക്കുന്നുവെന്നും വീഡിയോക്ക് താഴെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത സംബന്ധിച്ചും വീഡിയോയിലുള്ളത് റഷ്യന്‍ സൈനികന്തന്നെയാണോ എന്നതു സംബന്ധിച്ചും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

