ഖബറടക്കം നടന്നത് അറിയാതെ പാണക്കാട്ടേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍

മലപ്പുറം | പാണക്കാട്ടെ കുടുംബ ഖബര്‍സ്ഥാനിലെ ആറടി മണ്ണില്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്ത്യനിദ്രയിലായിട്ടും പാണക്കാട്ടേക്ക് ഒഴുകിയെത്തുന്നത്് ആയിരങ്ങള്‍. രാവിലെ ഒമ്പതിനായിരുന്നു ഖബറടക്ക ചടങ്ങുകള്‍ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ചില പ്രശ്‌നങ്ങളുണ്ടായതിനാല്‍ ഖബറടക്കം നേരത്തെയാക്കുകയായിരുന്നു. ഇതറിയാതെ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും നിരവധി പേര്‍ രാവിലെ പാണക്കാട് എത്തിയെങ്കിലും തങ്ങളുടെ പൂമുഖം അവസാനമായി ഒന്ന് കാണാന്‍ കഴിയാതെ നിരാശരായി മടങ്ങുകയായിരുന്നു. പലരും…

