KSDLIVENEWS

Real news for everyone

നിയമസഭ തെരഞ്ഞെടുപ്പ് 2022: പഞ്ചാബില്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്ന് ഇന്ത്യ ടുഡെ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അറിയാം

SHARE THIS ON

പഞ്ചാബില്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സര്‍വേ. കോണ്‍ഗ്രസസിന് 19 മുതല്‍ 31 സീറ്റ് വരേയാണ് സര്‍വേ പ്രവചിക്കുന്നത് ബി ജെപിക്ക് 1 മുതല്‍ 4 വരേയും ശിരോമണി അകാലിദളിന് 7 മുതല്‍ 11 വരെ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു. പഞ്ചാബില്‍ ആം ആദ്‌മി 76 മുതല്‍ 90 സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. പഞ്ചാബില്‍ ആം ആദ്‌മി 60 മുതല്‍ 84 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ന്യൂസ് ജന്‍ കി ബാദ് സര്‍വേ.

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ടൈംസ് നൗ സര്‍വേ ഫലം.ഉത്തരാഖണ്ഡില്‍ ബിജെപി അധികാരം നിലനിര്‍ത്തും. ബിജെപിക്ക് 37 സീറ്റ് ലഭിക്കുമെന്ന് സര്‍വേ ഫലം.ഉത്തരാഖണ്ഡ്: ടൈംസ്‌നൗ വീറ്റോ എക്‌സിറ്റ് പോള്‍ ബിജെപി 37, കോണ്‍ഗ്രസ് 31, ആം ആദ്മി 01, മറ്റുള്ളവ 01. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡ് നിയമസഭ നിലനിര്‍ത്തിക്കൊണ്ട് ബിജെപി 35 സീറ്റുകള്‍ കടക്കുമെന്ന് പി-മാര്‍ക് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ജാന്‍ കി ബാത്-ഇന്ത്യ ന്യൂസ് എക്‌സിറ്റ് പോള്‍ : ഉത്തരാഖണ്ഡ് ബിജെപി : 32-41, കോണ്‍ഗ്രസ്: 35-27, ആം ആദ്മി : 00-01, ബിഎസ്പി : 00-01, മറ്റുള്ളവര്‍ : 03-00


ഉത്തര്‍ പ്രദേശില്‍ ബിജെപി 240 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക്ക് സര്‍വേ പ്രവചനം. ഉത്തര് പ്രദേശ്: മാട്രിസ് എക്സിറ്റ് പോള്‍ ബിജെപി 262-277, എസ്പി 119 മുതല്‍ 134 വരെ, ബിഎസ്പി 07 മുതല്‍ 15 വരെ, കോണ്‍ഗ്രസ് 04. ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് സാധ്യത പ്രവചിച്ച്‌ ടൈംസ് നൗ സര്‍വേ.

ഗോവയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് ന്യൂസ് എക്‌സ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ്‌പോള്‍ സര്‍വേ ഫലം. ബിജെപിക്ക് 17 മുതല്‍ 19 സീറ്റുകളില്‍ വരെ വിജയിക്കാനാവും എന്നാണ് ന്യൂസ് എക്‌സ്-പോള്‍സ്ട്രാറ്റ് സര്‍വേ പ്രവചിക്കുന്നത്. ഗോവയില്‍ ആകെ 40 നിയമസഭാ സീറ്റുകള്‍ ആണ് ഉളളത്.ഗോവയില്‍ ശക്തമായ പോരാട്ടം തന്നെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് കാഴ്ച വെച്ചേക്കും എന്നും സര്‍വേ പ്രവചിക്കുന്നു. 11 മുതല്‍ 13 വരെ സീറ്റുകളാവും ഗോവയില്‍ കോണ്‍ഗ്രസിന് നേടാന്‍ സാധിക്കുക. ആം ആദ്മി പാര്‍ട്ടിക്ക് 1 മുതല്‍ 4 വരെ സീറ്റുകള്‍ ആണ് ന്യൂസ് എക്‌സ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം മറ്റ് ചെറുപാര്‍ട്ടികള്‍ക്ക് 2 മുതല്‍ 7 വരെ സീറ്റുകള്‍ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കും എന്നും സര്‍വേ പ്രവചിക്കുന്നു.

മണിപ്പൂരില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയാവുമെന്ന് എബിപി ന്യൂസ്-സി വോട്ടര്‍ എക്‌സിറ്റ് പോള്‍. ബിജെപി 23 മുതല്‍ 27 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റാണിത്. അതേസമയം കോണ്‍ഗ്രസ് ഇത്തവണ തകര്‍ച്ച നേരിടുമെന്നും സര്‍വേ പ്രവചിക്കുന്നു. പന്ത്രണ്ട് മുതല്‍ 16 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് നേടാനാവുക. കഴിഞ്ഞ തവണ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പത്ത് മുതല്‍ 14 സീറ്റ് വരെ നേടാമെന്നും സര്‍വേ പ്രവചിക്കുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. മറ്റുള്ളവര്‍ രണ്ട് മുതല്‍ ആറ് സീറ്റ് വരെ നേടിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!