KSDLIVENEWS

Real news for everyone

തന്ന അവസരങ്ങള്‍ക്ക് നന്ദി; രാജ്യസഭയിലേക്ക് മത്സരിക്കാനില്ല: എ.കെ ആന്റണി ആന്റണി

SHARE THIS ON

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദി അറിയിച്ചു.

കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 31ന് നടക്കും. മാര്‍ച്ച്‌ 14ന് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച്‌ 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ അടക്കം 13 പേരാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്.

പഞ്ചാബ് – അഞ്ച്, കേരളം- മൂന്ന്, അസം – രണ്ട്, ഹിമാചല്‍ പ്രദേശ് – ഒന്ന്, ത്രിപുര – ഒന്ന്, നാഗാലാന്‍ഡ് – ഒന്ന് എന്നിങ്ങനെയാണ് ഒഴിവ് വരുന്ന സീറ്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!