കാസര്‍കോട്ട് നിന്നും കാണാതായ നവവധുവിനെ കണ്ണൂരില്‍ കണ്ടെത്തി

വിദ്യാനഗര്‍: കാസര്‍കോട് നിന്നും കാണാതായെ നവവധുവിനെ കണ്ണൂരില്‍ കണ്ടെത്തി. ഒന്നര മാസം മുമ്ബ് വിവാഹിതനായ പ്രവാസിയുടെ ഭാര്യയായ 20 കാരിയെയാണ് കാണാതായിരുന്നത്. ബന്ധുവിന്റെ വീട്ടില്‍ സല്‍ക്കാരത്തിന് പോയ ശേഷം യുവതിയെ സ്വന്തം വീട്ടില്‍ കൊണ്ടുവിട്ട ശേഷം ഭര്‍ത്താവ് കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ വീട്ടിലേക്ക് പോയതായിരുന്നു.
വൈകുന്നേരം അഞ്ച് മണിയോടെ യുവതി ഭര്‍തൃഗൃഹത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ദേഹത്ത് അണിഞ്ഞ ആഭരണങ്ങളുമായി പുറത്തേക്ക് പോയിരുന്നു. നേരം വൈകീട്ടും ഭര്തൃഗൃഹത്തിലെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു.
തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയതിന്‍്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ണൂരില്‍ കണ്ടെത്തിയിരിക്കുന്നത്. വനിതാ പൊലീസ് കണ്ണൂരിലേക്ക് പോയിട്ടുണ്ട്.

