KSDLIVENEWS

Real news for everyone

നമ്ബര്‍ 18 പോക്‌സോക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷകളിന്മേല്‍ വിധി ഇന്ന്

SHARE THIS ON

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളിന്മേല്‍, ഹൈക്കോടതി ഇന്ന് വിധി പറയും.

വിവിധ വീഡിയോ ദൃശ്യങ്ങളും പെണ്‍കുട്ടി നല്‍കിയ രഹസ്യമൊഴിയും കോടതി പരിശോധിച്ചിട്ടുണ്ട്.

പരാതിക്കു പിന്നില്‍ ബ്ലാക് മെയിലിങ്ങാണെന്നാണ് പ്രതികളുടെ വാദം. മോഡലുകളുടെ മരണം ഉണ്ടായപ്പോള്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉന്നയിക്കുന്നതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ റോയ് അടക്കമുള്ള പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെ നാണ് സര്‍ക്കാരിന്റെ വാദം. 2021 ഒക്ടോബര്‍ 20ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്ബര്‍ 18 ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും മകളും നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!