KSDLIVENEWS

Real news for everyone

ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ഫുള്‍ ബെഞ്ച്, ചരിത്രം

SHARE THIS ON

കൊച്ചി: ലോക വനിതാ ദിനമായ (International Women’s Day) ഇന്ന് കേരള ഹൈക്കോടതിയുടെ (High Court) ചരിത്രത്തില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കും.

ജസ്റ്റിസുമാരായ അനു ശിവരാമന്‍, വി. ഷിര്‍സി, എം ആര്‍ അനിത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ട് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിയാണ് പരിഗണിക്കുന്നത്. നേരത്തെയുള്ള ബെഞ്ചില്‍ നിന്നും ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് വി ഷിര്‍സിയെ ഉള്‍പ്പെടുത്തിയത്.

ഇന്ന് അന്താരാഷ്ട്ര വനിതാദിനം (International Women’s Day). ‘സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം’ എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. യുദ്ധഭൂമിയില്‍ പിഞ്ചോമനകളെ ചേര്‍ത്ത് പിടിച്ച്‌ നിസ്സഹായരായി നില്‍ക്കുന്ന യുക്രൈന്‍ (Ukraine) അമ്മമാരുടെ മുഖം കൂടി അടയാളപ്പെടുത്തിയാണ് ഈ വനിതാ ദിനം കടന്നുപോകുന്നത്. യുദ്ധഭൂമിയില്‍ ആയിരക്കണക്കിന് അമ്മമാരുണ്ട്, നാടിനായി പോരാടാന്‍ പോയ ഭര്‍ത്താവും അച്ഛനും ആണ്‍മക്കളുമെല്ലാം തിരിച്ചുവരുന്നതും കാത്തിരിക്കുന്നവര്‍.

നല്ല നാളേക്കായി സ്ത്രീകളുടെ നേതൃത്വത്തെയും സംഭാവനകളെയും ആദരിക്കാന്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്പോള്‍ കൂടി വരുന്ന ലൈംഗീകാതിക്രമങ്ങളും, ചൂഷണങ്ങളും തടയുന്നത് എങ്ങനെയെന്ന മറുചോദ്യവും ബാക്കിയാണ്. നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച അതീജീവിത വരെ ഉറക്കെയുറക്കെ പറയുന്നുണ്ട്, ശരീരത്തിന് ഏല്‍ക്കുന്ന മുറിവുകള്‍ മനസ്സിനെ തളര്‍ത്തരുതെന്ന്, ഉയരെ ഉയരെ ഒറ്റയ്ക്ക് പറക്കാനും പെണ്ണുങ്ങള്‍ക്ക് ഉള്‍ക്കരുത്ത് ഉണ്ടാകണമെന്ന്.

1975 ലാണ് ഐക്യരാഷ്ട്ര സഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്. 1857 മാര്‍ച്ച്‌ 8 ന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമായിരുന്നു തുടക്കം. അന്നുമുതല്‍ ഇന്നോളം തുടരുന്ന അതിക്രമങ്ങളെ ചെറുക്കാന്‍, ഓരോ സ്ത്രീക്കും ഒപ്പം കൂടെ നില്‍ക്കുന്നൊരു സമൂഹം പടുത്തുയര്‍ത്താം എന്നതാകട്ടെ വനിതാദിനം ആശംസിക്കുന്നവരുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!