ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും തണൽ മരങ്ങളും നഷ്ടപെട്ടതോടെ ദേശീയ പാത വികസനത്തിൽ ദുരിതം പേറുന്ന ബസ് യാത്രക്കാരുടെ പ്രഷ്നത്തിന് പരിഹാരം കാണണം എസ്.ഡി.പി.ഐ

കാസറഗോഡ് : ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും തണൽ മരങ്ങളും നഷ്ടപെട്ടതോടെ വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ള ബസ് യാത്രക്കാരും കാൽനടയാത്രക്കാർക്കും പ്രയാസം നേരിട്ടു കൊണ്ടിരിക്കുകയാണ് നിലവിലെ ദേശീയ പാത വികസനം പൊതുജനത്തെ പൊരിവെയ്ലത്ത് നിർത്തുന്നതായുള്ള പരാതികൾ ദിനംപ്രതി ഉയർന്ന് വരികയാണ്.
ആദ്യ പടി എന്നോണം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തകർത്തതാണ് യാത്രക്കാരുടെ ദുരിതത്തിന് കാരണം.
പൊള്ളുന്ന വൈയ്ലും അറ്റ് പോയ മരത്തണലുകളും ബ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളും കാരണം കഷ്ടത അനുഭവിക്കുന്ന യാത്രക്കാർക്ക് സാശ്വത പരിഹാരം കാണാനും പ്രയാസങ്ങൾ അകറ്റാനും ഉള്ള നടപടികൾ ഉടൻ ഉണ്ടാകണമെന്ന് എസ്ഡിപിഐ കാസറഗോഡ് മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു:
മുഹമ്മദ് കരിമ്പളം,അൻവർ കല്ലങ്കൈ,ഹനീഫ ചെർക്കള,SA അബ്ദുൽ റഹ്മാൻ,ഷാഫി ബാരിക്കാട്,സാദിഖ് ചേരങ്കൈ,ഷെരീഫ് മല്ലം,മുസ്തഫ ബദിയട്ക്ക, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

