കെ. എം.സി.സി ഫുട്ബോൾ ഫെസ്റ്റ്: മുനവ്വിർ സിറ്റി ജേതാക്കളായി
ദുബൈ: ദുബൈ കെ. എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് വി.കെ.പി ഖാലിദ് ഹാജി മെമ്മോറിയൽ ഫുട്ബോൾ ഫെസ്റ്റിൽ മുനവ്വിർ സിറ്റി തൃക്കരിപ്പൂർ ജേതാക്കളായി. ദുബൈ സ്കൗട്ട് മിഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന അത്യന്തം വാശിയേറിയ ഫുട്ബോൾ ഫെസ്റ്റിൽ മണ്ഡലത്തിലെ 24 പ്രമുഖ ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിനാൽ ഷൂട്ടേഴ്സ് പടന്നയെ ടൈബ്രേക്കറിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണു മുനവ്വിർ സിറ്റി ത്രക്കരിപ്പൂർ പരാജയപ്പെടുത്തിയത്. യൂണിവേഴ്സൽ പടന്ന ലൂസേഴ്സ് ഫൈനൽ ജേതാക്കളായി. മുനവ്വിർ സിറ്റിയുടെ ശർബാദ് മാൻ ഓഫ് ദി മാച്ചായും മുനവ്വിർ സിറ്റിയുടെ തന്നെ ശിഹാബ് മികച്ച ഗോൾ കീപ്പറായും തെരെഞ്ഞെടുത്തു. വിജയികള്‍ക്ക് ദുബൈ കെ. എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ ട്രോഫികൾ സമ്മാനിച്ചു.