മണൽക്കടത്ത്: ഷിറിയ പുഴയിൽ ഏഴു തോണികൾ പിടികൂടി

കുമ്പള: ഷിറിയ പുഴയിൽ ബംബ്രാണ വയലിൽ അനധികൃതമായി മണൽവാരലിൽ ഏർപ്പെട്ട ഏഴു തോണികൾ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. കുമ്പള ഇൻസ്പെക്ടർ പി. പ്രമോദ്, എസ്.ഐ അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ പവിത്രൻ, ഹിതേഷ്, രാമചന്ദ്രൻ, ദീപു, ശരത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

