KSDLIVENEWS

Real news for everyone

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസിം ഇരിക്കൂറിനൊപ്പം, മുന്നണിയില്‍ പരാതിപ്പെടുമെന്ന് അബ്ദുള്‍ വഹാബ്

SHARE THIS ON

കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഒരു വിഭാഗത്തിന്റെ താല്‍പര്യം മാത്രം സംരക്ഷിക്കുന്നുവെന്ന് ഐഎന്‍എല്‍ നേതാവ് എ പി അബ്ദുള്‍ വഹാബ്. ഇത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്നും മന്ത്രി തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുമുന്നണിയില്‍ മന്ത്രിക്കെതിരെ പരാതിപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

ഐ എന്‍ എല്‍ അബ്ദുള്‍ വഹാബ് വിഭാഗമല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു. അംഗത്വ വിതരണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അംഗത്വ ക്യാമ്ബയിനിലൂടെ 50000 പേരെ ചേര്‍ത്തു. 59 അംഗ പ്രവര്‍ത്തക സമിതിയെ തെരെഞ്ഞെടുത്തെന്നും അദ്ദേഹം പറഞ്ഞു.

ഐ എന്‍ എല്‍ കേരള പുതിയ സംസ്ഥാന പ്രസിഡന്റായി എ പി അബ്ദുള്‍ വഹാബിനെയാണ് യോഗം തെരഞ്ഞെടുത്തത്. സി പി നാസര്‍ കോയ തങ്ങളാണ് പുതിയ ജനറല്‍ സെക്രട്ടറി. മുസ്ലിം വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ തിരിച്ച്‌ പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഐ എന്‍ എല്‍ കേരളയുടെ സംസ്ഥാന കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അബ്ദുള്‍ വഹാബ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!