KSDLIVENEWS

Real news for everyone

എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് മുതല്‍; നാല് ലക്ഷത്തിലേറെ കുട്ടികള്‍ പരീക്ഷ എഴുതും

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ(sslc exams) ഇന്ന് തുടങ്ങും. രാവിലെ 9.45 മുതല്‍ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളും ഇന്ന് പരീക്ഷയ്ക്കിരിക്കും. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങള്‍ (exam centres)ആണ്. ഇത്തവണ ഫോക്കസ് ഏരിയയില്‍ നിന്ന് 70% മാര്‍ക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഏപ്രില്‍ 29വരെയാണ് പരീക്ഷ. മെയ് 3 മുതല്‍ 10 വരെയാണ് ഐടി പ്രാക്ടിക്കല്‍ പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ. മാസ്കും സാനിട്ടെസറംു നിര്‍ബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക.

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ക്ക് ഇന്നലെ മുതല്‍ തുടങ്ങി .

4,33,325 വിദ്യാര്‍ത്ഥികളാണ് കേരളത്തിനകത്തും പുറത്തുമായി പ്ലസ്ടു പരീക്ഷ എഴുതുന്നത്. ഓപ്ഷനല്‍ വിഷയങ്ങളായ സോഷ്യോളജി, ആന്ത്രപോളജി, ഇലക്‌ട്രോണിക്സ് എന്നീ വിഷയങ്ങളിലായിരുന്നു ആദ്യ ദിവസത്തെ പരീക്ഷ. കൊവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു പരീക്ഷ. വിദ്യാര്‍ഥികളുടെയെല്ലാം താപനില പരിശോധിച്ച ശേഷം ഒന്‍പതേ മുക്കാലിന് ഹാളിലേക്ക് കയറ്റി. മാസ്കും സാനിറ്റൈസറും നിര്‍ബന്ധം. 10 മണി വരെയുള്ള 15 മിനിറ്റ് കൂള്‍ ഓഫ് ടൈമായിരുന്നു. തുടര്‍ന്ന് 12.30 വരെ ആദ്യ ദിവസത്തെ പരീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!