പാനും ആധാറും ബന്ധിപ്പിക്കാന്‍ 500 രൂപ: ജൂലായ് മുതല്‍ 1000 രൂപ പിഴ

മുംബൈ: പാനും ആധാറും ബന്ധിപ്പിക്കാന്‍ ഫീസോടുകൂടി സമയം നീട്ടിനല്‍കി. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 31വരെയുള്ള കാലയളവില്‍ 500 രൂപയാണ് നല്‍കേണ്ടത്. ജൂലായ് ഒന്നുമുതലാകട്ടെ 1,000 രൂപയും. 2023 മാര്‍ച്ച് 31നുള്ളില്‍ ബന്ധിപ്പിക്കുകയുംവേണം.
നികുതിദായകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ആധാര്‍ – പാന്‍ ബന്ധിപ്പിക്കലിന് ഫീസോടുകൂടി ഒരു വര്‍ഷം അനുവദിച്ചിരിക്കുന്നത്.
2023 മാര്‍ച്ച് 31-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. പിന്നീട് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ മ്യൂച്ചല്‍ ഫണ്ടിലടക്കം നിക്ഷേപം നടത്താനോ കഴിയില്ലെന്നും സി.ബി.ഡി.ടി. അറിയിച്ചു.

