പോസ്റ്റുമോര്‍ട്ടം മേശയിലും കോടതിമുറിയിലും പതറിയില്ല; പോലീസിന് പിടിവള്ളി, സുപ്രീംകോടതിയുടെ അഭിനന്ദനം

മെഡിക്കല്‍ സംഘമായിരുന്നു
കാലടിയിലെ വസതിയിൽ പൊതുദർശനത്തിനുവെച്ചഡോ. പി.രമയുടെ മൃതദേഹത്തിനരികിൽ ഭർത്താവും നടനുമായ ജഗദീഷും മക്കളായ രമ്യയും സൗമ്യയും (ഇടത്ത്),
തിരുവനന്തപുരം: മൃതദേഹപരിശോധനയും കോടതിക്കൂട്ടിലെ ക്രോസ് വിസ്താരവുമൊക്കെ അലോസരപ്പെടുത്തുന്ന ഫൊറന്‍സിക് മേഖലയിലേക്ക് വനിതകളാരും കടന്നുവരാതിരുന്ന കാലം. എന്നാല്‍, 1984-ബാച്ചില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് എം.ഡി. ഫൊറന്‍സിക് മെഡിസിന് പഠിച്ചിറങ്ങിയ ഡോ. രമ, പതറാതെ ഈ മേഖല തിരഞ്ഞെടുത്തു. മൂന്നരപ്പതിറ്റാണ്ടോളം നീണ്ട സര്‍വീസില്‍ ഈ ആര്‍ജ്ജവവും പ്രതിബദ്ധതയും നിലനിര്‍ത്തുകയും ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. ഷെര്‍ളി, ഡോ. ശ്രീകുമാരി എന്നിവര്‍ക്കു പിന്നാലെ, 1985-ലാണ് രമ ഫൊറന്‍സിക് സര്‍ജനായി സര്‍വീസില്‍ കയറുന്നത്. സിസ്റ്റര്‍ അഭയ കേസടക്കം കേരളം ചര്‍ച്ചചെയ്ത നിരവധി കൊലക്കേസുകളില്‍ രമയുടെ കണ്ടെത്തലുകള്‍ നിര്‍ണായകവും പോലീസിനു പിടിവള്ളിയുമായിരുന്നു. തിരുവനന്തപുരം വര്‍ക്കലയില്‍ സലിം എന്നയാളെ വെട്ടിനുറുക്കി 16 കഷണങ്ങളാക്കിയ ശേഷം ഗാര്‍ബേജ് കവറുകളിലാക്കി ഉപേക്ഷിച്ച കേസില്‍ ഡോ. രമ നല്കിയ റിപ്പോര്‍ട്ടായിരുന്നു നിര്‍ണായകമായത്.
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫി കന്യകയാണെന്നു സ്ഥാപിക്കാന്‍ കന്യാചര്‍മ്മം വച്ചുപിടിപ്പിച്ചെന്നു കണ്ടെത്തിയത് ഡോ. രമയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമായിരുന്നു. 2019-ല്‍ അഭയ കേസിലെ വിചാരണ സി.ബി.ഐ. കോടതിയില്‍ ആരംഭിച്ചപ്പോള്‍ പ്രോസിക്യൂഷന് സാക്ഷിയായിരുന്ന ഡോ. രമയില്‍നിന്ന് മജിസ്ട്രേറ്റ് മൊഴിയെടുത്തിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് മൊഴിയെടുത്തത്.

