KSDLIVENEWS

Real news for everyone

സന്ദേശത്തിന് ഇരട്ടിമധുരം – മികച്ച ക്ലബ്ബിനുള്ള യുവജനക്ഷേമ ബോർഡിന്റെ പുരസ്കാരവും സന്ദേശത്തിന്

SHARE THIS ON



തിരുവനന്തപുരം: യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ 2020ലെ സ്വാമി വിവേകാനന്ദൻ പുരസ്കാരങ്ങളിൽ കാസറഗോഡ് ജില്ലയിൽ നിന്നും തെരഞ്ഞെടുത്തത് ചൗക്കി സന്ദേശം യുവപ്രതിഭാ കലാ സാംസ്കാരിക സംഘടനയെയാണ്. കോവി ഡ് കാലത്ത് കാസറഗോഡ് ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ സന്ദേശം സംഘടനാ പ്രവർത്തകർക്കുള്ള അംഗീകാരമാണിത്.
തിരുവനന്തപുരം സെൻ ട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി ആന്റണി രാജു സന്ദേശം പ്രവർത്തകർക്ക് പുരസ്കാരം സമ്മാനിച്ചു. 30000 രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങിയതാണ് പുരസ്കാരം. എസ്.എച്ച്. ഹമീദ്, സലീം.എം.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ആകർഷ് . എം. നമ്പ്യാർ ഷെരീഫ് മുഗു എന്നിവർ മന്ത്രിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
നെഹ്റു യുവ കേന്ദ്ര കാസറഗോഡിന്റെ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാർഡും സന്ദേശത്തിനാണ് ലഭിച്ചത്. രണ്ടു അവാർഡുകൾ ഒരേ സമയം ലഭിച്ച ആവേശത്തിലാണ് പ്രവർത്തകർ.
കോവി ഡ് കാലത്ത് സമൂഹത്തിലെ നാനാ തുറകളിലുമുള്ള കഷ്ടപ്പെടുന്നവരെ കണ്ടെത്തി സഹായങ്ങളെത്തിക്കാൻ സന്ദേശത്തിനു കഴിഞ്ഞു. കമ്യൂണിറ്റി കിച്ചണിലേയ്ക്ക് സഹായങ്ങൾ നൽകിയതു മുതൽ മത്‌സ്യത്തൊഴിലാളികൾ , വഴിയോരങ്ങളിൽ അന്തിയുറങ്ങുന്ന വർ, ഓട്ടോ റിക്ഷാ തൊഴിലാളികൾ, പാലിയേറ്റീവ് രോഗികൾ, രോഗ ബാധിതരായ പാവപ്പെട്ടവർ, അനാഥ മന്ദിരത്തിലെ ആൾക്കാർ , വൃദ്ധ സദനത്തിലുള്ളവർ, എന്നിവർക്ക് ഭക്ഷണം,
വസ്ത്രം, മരുന്ന് എന്നിവയും നൽകുന്ന തോടൊപ്പം മറ്റു രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റൈൻ സെന്റർ ഒരുക്കി നൽകാനും ജില്ലയിലെ വിവിധ ഓഫീസുകൾ, റെയിൽവെ സ്റ്റേഷൻ, ആശുപത്രി, ബസ്സ് സ്റ്റാന്റ്, അങ്ങനെ ഒരു പാടു പ്രദേശങ്ങളിൽ സാനി റൈറ സർ ഫുട്ട് സ്റ്റാന്റ് ഒരുക്കി നൽകാനും കഴിഞ്ഞ തുൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാ രങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!