KSDLIVENEWS

Real news for everyone

പ്രതിഷേധം കനക്കുന്നു; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

SHARE THIS ON

കൊളംബോ: ജനങ്ങളുടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.


രാജ്യത്തുടനീളം പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ ദീര്‍ഘകാലം തടവില്‍വെക്കാനും സൈന്യത്തെ അനുവദിക്കുന്ന കടുത്ത നിയമങ്ങളും നിലവില്‍വന്നിട്ടുണ്ട്.

1948-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. 22 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാഷ്ട്രം അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമവും കുത്തനെയുള്ള വിലക്കയറ്റവും പവര്‍കട്ടുകളും കാരണം വലയുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!