KSDLIVENEWS

Real news for everyone

ധീരജ് വധക്കേസ്: മൂന്നാം മാസം കുറ്റപത്രം സമര്‍പ്പിച്ചു, 600 പേജ്, 160 സാക്ഷികള്‍; കുത്തിയ കത്തി എവിടെ

SHARE THIS ON

ഇടുക്കി: ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ് എഫ് ഐ (SFI) നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ (Dheeraj murder case) പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.കേസില്‍ നിഖില്‍ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സ‍മര്‍പ്പിച്ചിട്ടുള്ളത്. ആകെ എട്ടു പ്രതികളാണുള്ളത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രം പറയുന്നു.

കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നതാണ്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയില്‍ കത്തി ഉപേക്ഷിച്ചെന്നാണ് നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞിരുന്നത്. നിഖിലിനെ എത്തിച്ച്‌ തെരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. ജനുവരി പത്തിനാണ് കോളേജ് തിരഞ്ഞെടുപ്പിനിടയിലുണ്ടായ ത‍ര്‍ക്കത്തിനിടെ ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കൊല്ലച്ചെയ്യപ്പെടുന്നത്. കേസില്‍ പിടിയിലായ ഒന്നാം പ്രതി നിഖില്‍ പൈലി ഒഴികെയുള്ളവ‍ര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

മാര്‍ച്ച്‌ 19 നായിരുന്നു ഒന്നാം പ്രതി നിഖില്‍ പൈലി ഒഴികെയുള്ള രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയത്. ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍ നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി എന്നിവര്‍ക്ക് ഇടുക്കി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകനാണ് ഹാജരായത്. കേസില്‍ ഉള്‍പ്പെട്ട ഏഴാം പ്രതി ജസിന്‍ ജോയി, എട്ടാം പ്രതി അലന്‍ ബോബി എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

‘ഖദറിട്ട കൊലയാളീ… നിനക്ക് മാപ്പില്ല’; വേദന നിറച്ച്‌ ധീരജിന്റെ പിതാവിന്റെ കവിത

ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്‌ഐആര്‍

ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്നായിരുന്നു എഫ് ഐ ആറിലുണ്ടായിരുന്നത്. ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോണ്‍ഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളേജ് പരിസരത്ത് എത്തിയതെന്നാണ് നിഖില്‍ പൊലീസിനോട് പറഞ്ഞത്. എസ് എഫ് ഐ ക്കാര്‍ മര്‍ദ്ദിച്ചപ്പോഴാണ് കുത്തിയതെന്നും പേന കത്തി കരുതിയത് സ്വയ രക്ഷയ്ക്ക് ആണെന്നുമായിരുന്നു പ്രതി നല്‍കിയ മൊഴി. ക്യാമ്ബസിനു പുറത്ത് നില്‍ക്കുമ്ബോള്‍ സംഘര്‍ഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്ന എന്നാണ് ജെറിന്‍ പൊലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!