KSDLIVENEWS

Real news for everyone

മുത്തലിബിന്റെ വിയോഗത്തിന് അഞ്ചാണ്ട്, കുമ്പള പ്രസ് ഫോറം അനുസ്മരിച്ചു

SHARE THIS ON


കുമ്പള: കുമ്പള, കാസർകോട് മേഖല പത്രപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മുത്തലിബിന്റെ വിയോഗത്തിന് അഞ്ചാണ്ട് തികയുന്ന ശനിയാഴ്ച കുമ്പള പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കരവൽ പത്രത്തിന്റെ റിപോർട്ടർ ആയിരുന്നു ചൗക്കി നിവാസിയായ മുത്തലിബ്.
2017 ഏപ്രിൽ രണ്ടാം തീയ്യതി രാത്രി കാസർകോട് നിന്ന് ബൈക്കിൽ മടങ്ങവെ ദേശീയപാതയിൽ ചൗക്കി ജങ്ഷനിൽ വച്ച് ടൂറിസ്റ്റ് ബസ് ഇടിച്ചാണ് മുത്തലിബ് മരിച്ചത്.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർളെ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വന്തക്കാരെപ്പോലും മറന്നു പോകുന്ന ഈ കാലത്ത് സഹപ്രവർത്തകനായിരുന്ന സുഹൃത്തിനെ അനുസ്മരിക്കുന്ന കുമ്പളയിലെ മാധ്യമ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
പ്രസ് ഫോറം പ്രസിഡന്റ് സുരേന്ദ്രൻ ചീമേനി അധ്യക്ഷത വഹിച്ചു. കെ.ജെ.യു. ജില്ല പ്രസി. അബ്ദുൽ ലത്തീഫ് ഉളുവാർ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് പുരുഷോത്തമ ഭട്ട് പ്രസംഗിച്ചു.
പ്രസ് ഫോറം സെക്രട്ടറി അബ്ദുല്ല കാരവൽ സ്വാഗതവും ട്രഷറർ അബ്ദുൽ ലത്തീഫ് ട്രൂ ന്യൂസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!