ട്രാക്കില്‍ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കും. ചില ട്രെയിനുകള്‍ വൈകിയോടും. ഏപ്രില്‍ 06, 10 തീയതികളില്‍ തൃശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നടപടി. 3 ട്രെയിനുകള്‍ പൂര്‍ണമായും 5 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കും.
ഏപ്രില്‍ 06, 10 തീയതികളില്‍ പൂര്‍ണ്ണമായ റദ്ദാക്കിയ ട്രെയിനുകള്‍
1. 06017 ഷൊര്‍ണൂര്‍ ജംഗ്ഷന്-എറണാകുളം ജംഗ്ഷന് മെമു എക്സ്പ്രസ് ട്രെയിന്‍.
2. 06449 എറണാകുളം-ആലപ്പുഴ അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍.
3. 06452 ആലപ്പുഴ-എറണാകുളം അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍.
ഭാഗികമായി റദ്ദാക്കിയവ
1. 2022 ഏപ്രില്‍ 05, 09 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
2. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്(ട്രെയിന്‍ നമ്ബര്‍ 16341) ഏപ്രില്‍ 06, ??10 തീയതികളില്‍ എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
3. ഏപ്രില്‍ 05, 09 തീയതികളില്‍ കാരായ്ക്കലില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16187) വടക്കാഞ്ചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
4. ഏപ്രില്‍ 05, 09 തീയതികളില്‍ ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
5. ഏപ്രില്‍ 05-ന് ബാനസവാടിയില്‍ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്ബര്‍ 12684) മുളങ്കുന്നത്തുകാവില്‍ സര്‍വീസ് അവസാനിക്കും.
ഏപ്രില്‍ 06,09 തീയതികളില്‍ വൈകി ഓടുന്ന ട്രെയിനുകള്‍
1. ഏപ്രില്‍ 05, 09 തീയതികളില്‍ MGR ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം മെയില്‍ (ട്രെയിന്‍ നമ്ബര്‍ 12623), തൃശ്ശൂര്‍ – പാലക്കാട് സെക്ഷനില്‍ 50 മിനിറ്റ് വൈകിയോടും.
2.ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ഏപ്രില്‍ 04, 08 തീയതികളി പുറപ്പെടുന്ന എറണാകുളം മംഗള എക്സ്പ്രസ് ഷൊര്‍ണൂര്‍-തൃശൂര്‍ സെക്ഷനില്‍ 45 മിനിറ്റ് വൈകിയോടും.
3. കെഎസ്ആര് ബെംഗളൂരുവില്‍ നിന്ന് ഏപ്രില്‍ 05, 09 തീയതികളില്‍ പുറപ്പെടുന്ന കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് (16526) പാലക്കാട് – തൃശൂര്‍ സെക്ഷനില്‍; 35 മിനിറ്റ് വൈകിയോടും.
4. എറണാകുളം ജംഗ്ഷന് – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16305 ) ഏപ്രില്‍ 06-ന് 30 മിനിറ്റ് വൈകും.
5. 2022 ഏപ്രില്‍ 06, 10 തീയതികളില്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ – പുനലൂര്‍ പ്രതിദിന എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16328) 20 മിനിറ്റ് വൈകും.
6. ഏപ്രില്‍ 04ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ്(ട്രെയിന്‍ നമ്ബര്‍ 22660), ഷൊര്‍ണുറിനും – തൃശ്ശൂരിനുമിടയില്‍ 15 മിനിറ്റ് വൈകും.
7. ഏപ്രില്‍ 08-ന് ചണ്ഡിഗഡ് ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്ബര്‍ 12218) ഷൊര്ണൂറിനും-തൃശ്ശൂരിനും ഇടയില്‍ 15 മിനിറ്റ് വൈകും.
കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിന്‍ ഭാഗികമായി റദ്ദാക്കും
പാലക്കാട് ഡിവിഷനിലെ കോഴിക്കോട്-വെസ്റ്റ് ഹില്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കുള്ള ട്രാഫിക് നിയന്ത്രണങ്ങള്‍ കാരണം ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ സര്‍വീസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കും.
ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 16307 ആലപ്പുഴ-കണ്ണൂര്‍ പ്രതിദിന എക്സിക്യൂട്ടീവ് എക്സ്പ്രസ് 2022 ഏപ്രില്‍ 05, 07, 08, 09, 10, 12, 14, 15 തീയതികളില്‍ (08 സര്‍വീസുകള്‍) ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

