ഇന്ധന വില വര്‍ധന; കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചുളള കോണ്‍ഗ്രസിന്റെ രാജ്ഭവന് മാര്‍ച്ച് ഇന്ന്

കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.
ഇന്ധന വിലവര്‍ധനവിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യത്ത് നിലവില്‍ പ്രെടോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ്. ഇന്ധന വില വര്‍ധിപ്പിക്കുന്നത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ പ്രധാനമന്ത്രിയുടെ ഒരു ദിവസത്തെ പ്രധാന പരിപാടികളിലൊന്നാണ് പെട്രോള്‍, ഡീസല്‍, ഗ്യാസ് വില വര്‍ധനവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും ഉയരുകയാണ്. ഇങ്ങനെ ഇന്ധനവില ദിനംപ്രതി കുതിക്കുന്നത് രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വര്‍ധിക്കാന്‍ കാരണമായേക്കും.

