KSDLIVENEWS

Real news for everyone

ടെക്നിക്കൽ ഹൈസ്കൂളിലെ വെള്ളിയാഴ്ചയിലെ പരീക്ഷ സമയം പുനക്രമീകരിക്കണം; മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ

SHARE THIS ON

മൊഗ്രാൽ പുത്തൂർ : ഇപ്രാവിശ്യത്തെ ടെക്നിക്കൽ ഹൈസ്കൂൾ പരീക്ഷകളിൽ വെള്ളിയാഴ്ചയിലെ പരീക്ഷ സമയം പുനക്രമീകരിക്കണമെന്ന് യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവിശ്യപെട്ടു ഈ മാസം ഇതുപത്തിയൊമ്പതാം തീയ്യതി നടക്കുവാൻ പോവുന്ന എൻജിനിയറിങ്ങ് ഡ്രോവിങ് തേർഡ് പരീക്ഷ രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത് ഈ സമയ ക്രമീകരണം വിദ്യാർത്ഥികൾക്ക് ജുമുഅ നമസ്കാരം നിർവഹിക്കാൻ തടസ്സമാവുന്നു പ്രസ്തുത വിഷയത്തിൽ അധികൃതർ ഇടപെട്ട് പരീക്ഷ ഷെഡ്യൂൾ പുനക്രമീകരിക്കേണ്ടതായിട്ടുണ്ട്, വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് മൊഗ്രാൽ പുത്തൂർ ടെക്നിക്കൽ ഹൈസ്കൂൾ അധികൃതരുമായി യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌, ഹസീബ് ചൗക്കി , ട്രഷറർ അബ്ബാസ് മൊഗർ , എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ്‌ സിദ്ദിഖ് ബദർ നഗർ എന്നിവർ ചർച്ച നടത്തി , വിഷയം എം എൽ എമാർ മുഖാന്തരം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!