അൽ ഫലാഹ് ഫൗണ്ടേഷൻ അഞ്ചാമത് റംസാൻ സൗഹൃദ സംഗമംഏപ്രിൽ 15ന് ആരിക്കാടിയിൽ ബ്രൗഷർ എ കെ എം അഷ്റഫ് എംഎൽഎ ഗഫൂർ എരിയാലിന് നൽകി പ്രകാശനം ചെയ്തു

കുമ്പള : നാട്ടിലും മറുനാട്ടിലുമായി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പതിറ്റാണ്ടു കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അല്ഫാലഹ് ഫൗണ്ടേഷന്റെ അഞ്ചാമത് റമളാൻ പ്രഭാഷണവും സൗഹൃദ സംഗമവും റമളാൻ പുണ്യങ്ങളുടെ പൂക്കാലം ഏപ്രിൽ 15ന് വെള്ളിയാഴ്ച വൈകുന്നേരം 4 30ന് ആരിക്കാടി കെ പി റിസോർട്ടിൽ വച്ച് നടക്കും പരിപാടിയുടെ ബ്രൗഷർ മഞ്ചേശ്വരം എം.എൽ.എ എ. കെ. എം. അഷ്‌റഫ് സാമൂഹ്യ-സാംസ്കാരിക വാണിജ്യ മേഖലകളിലെ നിറസാന്നിധ്യം ഗഫൂർ ഏരിയാലിന് നൽകി പ്രകാശനം ചെയ്തു കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള .മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ കെ ആരിഫ് കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. ബി എ റഹിമാൻ ആരിക്കാടി. കെ വി യുസഫ് ,അഷറഫ് കൊടിയമ്മ .എ കെ മുഹമ്മദ്. പി. എച്. അസ്ഹരി ഫാറൂഖ് ടിപ്പു തുടങ്ങിയർ സമ്പാദിച്ചു

