രാജ്യത്ത് കോവിഡ് എക്സ്.ഇ വകഭേദം സ്ഥിരീകരിച്ചു; ഗുജറാത്തിലാണ് രോഗബാധ കണ്ടെത്തിയത്

ഡല്‍ഹി: രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ ഉപവകഭേദമായ ഒമിക്രോണ്‍ എക്സ്.ഇ വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
മാര്‍ച്ച് 13 നാണ് ഇയാള്‍ക്ക് കോവിഡ് പോസിറ്റീവായത്. ഒരാഴ്ചയ്ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കുയും ചെയ്തിരുന്നു. ജനിത ശ്രേണീകരണത്തിന് ശേഷമാണ് രോഗിക്ക് കൊറോണ വൈറസിന്റെ എക്സ്.ഇ വകഭേദം ബാധിച്ചതായി കണ്ടെത്തിയത്. എന്നിരുന്നാലും, ഇത് എക്സ്.ഇ വേരിയന്റാണെന്ന് സ്ഥിരീകരിക്കാന്‍ സാമ്ബിള്‍ വീണ്ടും പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഒമിക്രോണിനെക്കാള്‍ തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് എക്സ്.ഇ. ബ്രിട്ടണിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്. ജനുവരി 19 നാണ് ബ്രിട്ടണില്‍ ആദ്യ എക്സ്.ഇ രോഗബാധ സ്ഥിരീകരിച്ചത്. 637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
ഒമിക്രോണ്‍ ബിഎ 1, ബിഎ 2 വകഭേദങ്ങള്‍ക്ക് ജനിത കവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണ് എക്സ്.ഇ. പ്രാഥമിക പഠനങ്ങള്‍ പ്രകാരം ഒമിക്രോണിന്റെ ബിഎ- 2 വകഭേദത്തേക്കാള്‍ വ്യാപനശേഷിയുള്ളതാണ് പുതിയ വൈറസെന്ന് ലോകാരോഗ്യസംഘടന പറയുന്നത്. നേരത്തെ മുംബൈയിലും എക്സ്.ഇ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല

