കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കും; മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കിടെ കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കും. വൈകുന്നേരം അഞ്ചരയ്ക്ക് തിരുവനന്തപുരം തമ്ബാനൂര്‍ കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ഡിപ്പോയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ സര്‍വ്വീസ് ഫ്ലാഗ് ഓഫ് ചെയ്യും. ബാംഗ്ലൂരിലേക്കുള്ള എ.സി. വോള്‍വോയുടെ നാല് സ്ലീപ്പര്‍ സര്‍വ്വീസുകളും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡര്‍ സര്‍വ്വീസുകളുമാണ് ആദ്യ ദിനം നടത്തുക.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കുള്ള മടക്ക സര്‍വ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. കെ-സ്വിഫ്റ്റ് ഉദ്ഘാടന ദിനമായ ഇന്ന് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചു. എന്നാല്‍ ശമ്ബളം മുടങ്ങിയാല്‍ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

