ജെഎന്‍യുവില്‍ സംഘര്‍ഷം; എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. മാംസം വിളമ്ബുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.മാംസം വിളമ്ബുന്നത് തടയാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രാമനവമി ദിനത്തില്‍ കാന്റീനില്‍ മാംസം പാകം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം. മലയാളി വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

