KSDLIVENEWS

Real news for everyone

ജാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ അപകടം: രണ്ടുപേര്‍ മരിച്ചു; 70 പേര്‍ കുടുങ്ങിക്കിടക്കുന്നു

SHARE THIS ON

റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഗറില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ദിയോഗര്‍ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അപകടത്തെ തുടര്‍ന്ന് റോപ്‌വേയിലുണ്ടായിരുന്ന 12 ട്രോളികളിലായി എഴുപത് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.


ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നതായി ദിയോഗറിലെ പോലീസ് സൂപ്രണ്ടും ഡെപ്യൂട്ടി കമ്മീഷണറും സ്ഥിരീകരിച്ചു. അപ്രതീക്ഷിതമായി കാറുകള്‍ കൂട്ടിയിടിച്ചു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൂട്ടിയിടി എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!