KSDLIVENEWS

Real news for everyone

വിഷു, ഈസ്റ്റർ അവധി: ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് അധിക സർവീസുകള്‍

SHARE THIS ON

തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍ അവധിയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് സ്ലീപ്പർ ബസ് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് രണ്ട് അധിക സര്‍വ്വീസ് നടത്തും. കെഎസ്ആര്‍ടിസി – സ്വിഫ്റ്റ് എ.സി സ്ലീപ്പര്‍ ബസുകളാണ് സര്‍വ്വീസ് നടത്തുക.


ഏപ്രില്‍ 17 ന് വൈകുന്നേരം 6.30ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് സേലം വഴി ചെന്നൈയിലേക്കും വൈകുന്നേരം 7.30-ന് തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവില്‍, തിരുനല്‍വേലി, മഥുര, ട്രിച്ചി വഴി ചെന്നൈയിലേക്കുമാണ് സര്‍വ്വീസ് നടത്തുക. ആദ്യത്തെ സര്‍വീസിന് 2181 രൂപയും രണ്ടാമത്തേതിന് 1953 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഇതേ ബസുകള്‍ 18-ന് വൈകുന്നേരം 6.30-ന് സേലം വഴി തിരുവനന്തപുരത്തേക്കും 7.30 -ന് നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്കും സര്‍വ്വീസുകള്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!