വൈദ്യുതിനിരക്ക് വർധന; തീരുമാനം ഒന്നരമാസത്തിനകമെന്ന് റെഗുേലറ്ററി കമ്മിഷൻ

പ്രതീകാത്മക ചിത്രം| ഫോട്ടോ: എ.പി
പാലക്കാട്: വൈദ്യുതിനിരക്ക് കൂട്ടുന്നതുസംബന്ധിച്ച് കെ.എസ്.ഇ.ബി. ഉന്നയിച്ച ആവശ്യത്തിൽ ഒന്നരമാസത്തിനകം തീരുമാനം കൈക്കൊള്ളുമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ്. ജില്ലാപഞ്ചായത്ത് ഹാളിൽ ജനങ്ങളിൽനിന്ന് അവസാനഘട്ട തെളിവെടുപ്പിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെളിവെടുപ്പിൽ ലഭിച്ച അഭിപ്രായങ്ങൾ വിശദമായി പരിശോധിക്കും. നിരക്കുവർധന വേണമെന്ന കെ.എസ്.ഇ.ബി.യുടെ ആവശ്യം പൊതുജനങ്ങളുടെയും വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെയും നിലനിൽപ്പിനെ ഹനിക്കാത്ത രീതിയിൽ കൈകാര്യംചെയ്യാനാണ് തീരുമാനമെന്ന് ചെയർമാൻ പറഞ്ഞു. കമ്മിഷൻ അംഗം അഡ്വ. എ.ജെ. വിൽസണും പങ്കെടുത്തു.

