ചെങ്കള നാലാം മൈലിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

ചെർക്കള: ചെങ്കള നാലാംമൈലിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം. ബോവിക്കാനത്ത് താമസിക്കുന്ന കരിവേടകം ലെത്വീഫിന്റെ മകൻ അബൂബക്കർ സിദ്ധീഖ് (22) ആണ് മരണപ്പെട്ടത്.
നോമ്പ് തുറന്ന ശേഷം അത്യാവശ്യ കാര്യത്തിന് വേണ്ടി സുഹൃത്തിനൊപ്പം കാസറഗോഡ് വരെ പോകും വഴി,നാലാം മൈലിൽ വെച്ച് ബൈക്കിൽ പിക്കപ്പ് വണ്ടി ഇടിക്കുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ തൊട്ടടുത്തുള്ള ഇ കെ നായനാർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല, കൂടെയുണ്ടായിരുന്ന സുഹൃത്ത് ശമ്മാസിനെ ഗുരുതര പരിക്കോടെ മംഗലാപുരം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അബൂബക്കർ സിദ്ദീഖ് ഗൾഫിലായിരുന്നു, കുറച്ച് മാസങ്ങൾക്ക് മുമ്പ് അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു.
യുവാവിന്റെ അപ്രതീക്ഷിതമായ മരണം നാടിനെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി. ഉമ്മ സഫിയ ഉപ്പ -ലത്തീഫ്
ജേഷ്ഠൻ റഫീഖ്(ഗൾഫ്)
ഷഫീദ,സുഫൈദ സഹോദരിമാരാണ്.

