KSDLIVENEWS

Real news for everyone

വീണ്ടും ജാതിക്രൂരത: യുപിയില്‍ ദളിത് വിദ്യാര്‍ഥിയെ കൊണ്ട് കാല് നക്കിച്ചു

SHARE THIS ON

ലക്നൗ> യുപിയില് ദളിത് വിഭാഗത്തില് പെട്ട വിദ്യാര്ഥിയ്ക്ക് നേരെ ജാതി ക്രൂരത. അക്രമികള് കുട്ടിയെക്കൊണ്ട് കാല് നക്കിച്ചു. അക്രമത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില് പ്രചരിക്കുകയാണ്.

താക്കൂര് വിഭാഗത്തില്പ്പെട്ട യുവാക്കളാണ് കുട്ടിയോട് അതിക്രമം കാണിച്ചത്. ‘താക്കൂര് എന്ന പേര് പറയുമോ’ എന്ന് ചോദിക്കുന്നത് വീഡിയോയില് കേള്ക്കാം.

പ്രതികളുടെ വയലില് ജോലി ചെയ്യുന്നയാളാണ് കുട്ടിയുടെ അമ്മ. ജോലി ചെയ്തതിന് പണം ചോദിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.വിധവയായ അമ്മയ്ക്കൊപ്പം താമസിക്കുന്ന പത്താംക്ലാസ് വിദ്യാര്ഥിക്കാണ് കടുത്ത അതിക്രമം നേരിടേണ്ടിവന്നത്. കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്ന്ന് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!