ജി.ആർ.ഐ-ഗ്ലോബൽ പ്രവാസി സംഘം റമസാൻ റിലീഫ് സംഘടിപ്പിച്ചു

കാസറഗോഡ് : ജില്ലയിൽ
നെല്ലിക്കുന്നിൽ നടന്ന സംസ്ഥാനതല ഉൽഖാടനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് തമീം കെ.എസിന് നൽകി നിർവഹിച്ചു. ചടങ്ങിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, ജിസിസി ചീഫ് കോർഡിനേറ്റർ അച്ചു മനാൽ, സംസ്ഥാന വൈസ് പ്രസിഡന്റും സൗദി കോർഡിനേറ്ററുമായ അബ്ദുള്ള കംബിളി തെരുവത്ത്,
സിറാജ് പാരീസ് (ഏറണാകുളം),
ബിജു ഇസ്മായിൽ (തൃശ്ശൂർ), കോർഡിനേറ്റർ അബ്ദുൽ റഹ്മാൻ ടി.എച്ച്, ട്രഷറർ
നിസാർ തെരുവത്ത്, നാച്ചു കംബിളി തുടങ്ങിയവർ നേരിട്ടും ഓൺലൈനിലുമായി പരിപാടിയിൽ പങ്കെടുത്തു.

