KSDLIVENEWS

Real news for everyone

ഹരിദാസന്‍ വധം: പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ ഒളിവില്‍ കഴിഞ്ഞത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍

SHARE THIS ON

പിണറായി: സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകന്‍ ഒളിവില്‍ കഴിഞ്ഞത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍. ബിജെപി പ്രവര്‍ത്തകനായ പുന്നോലിലെ പാറക്കണ്ടി നിജില്‍ദാസ് (38) വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ വീട് നല്‍കിയ പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപിക അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി.എം. രേഷ്മ (42)യേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


സിപിഎം പ്രവര്‍ത്തകനായ പ്രശാന്തിന്റെ ഭാര്യയാണ് രേഷ്മ. പ്രശാന്ത് കുറച്ചുകാലമായി വിദേശത്താണ്. പിണറായിയില്‍ മുഖ്യമന്ത്രിയുടെ വീടിന് സമീപത്താണ് ഈ വീടുള്ളത്.

ഈ മാസം 17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ദാസ് താമസം തുടങ്ങിയത്. നേരത്തെ കലാകാരന്‍മാരും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീടായിരുന്നു ഇത്. ഒളിച്ചുതാമസിക്കാന്‍ ഒരിടം വേണമെന്ന് പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ രേഷ്മയെ ഫോണില്‍ വിളിച്ചത്. എന്നാല്‍ നിജില്‍ദാസിന്റെ താമസം പ്രശാന്തിന്റെ അറിവോടെയല്ല എന്നാണ് വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!