KSDLIVENEWS

Real news for everyone

“ഇൽഫത്ത്”
റമളാൻ റിലീഫ് പദ്ധതിയുമായി
ദുബായ് പള്ളിക്കര പഞ്ചായത്ത്
കെഎംസിസി.

SHARE THIS ON

പുണ്യ റമദാനിനോടനുബന്ധിച്ച് ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന “ഇൽഫത്ത് 2022” റമളാൻ റിലീഫ് പദ്ധതിയുടെ ബ്രേൗഷര്‍ ദുബായ് ദേര പേൾ ക്രീക്ക് ഹോട്ടലില്‍ വെച് സുബൈർ ഇബ്രാഹിം പി.എ ദുബായ് കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മനാഫ് ഖാൻ മഠത്തിന്ന് നൽകി പ്രകാശനം ചെയ്തു.

പള്ളിക്കര പഞ്ചായത്തിലെ ഓരോ വാർഡുകളിൽ നിന്നും നിർദ്ധനരായ കുടുംബങ്ങളെ കണ്ടത്തി അവർക്ക് റമളാൻ റിലീഫും, പെരുന്നാൾ കിറ്റും നൽകുക എന്നതാണ് ഇൽഫത്ത് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ബൗഷർ പ്രകാശന ചടങ്ങിൽ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്‌യ തളങ്കര, UAE കെഎംസിസി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, ദുബായ് കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, ആക്ടിങ് ജനറൽ സെക്രട്ടറി KPA സലാം, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി,ജില്ലാ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി.ആർ, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മട്ടമ്മൽ, സെക്രട്ടറി കെ.പി. അബ്ബാസ് , പ്രമുഖ പ്രഭാഷകൻ ഹനീഫ് ഹുദവി, മണ്ഡലം കെഎംസിസി ട്രഷറർ സി.എ. ബഷീർ പള്ളിക്കര, സെക്രട്ടറി ആരിഫ് ചെരുമ്പ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി റാഫി മാസ്റ്റിഗുഡ്ഡ , ട്രഷറർ റംഷീദ് തൊട്ടി, വർക്കിംഗ് പ്രസിഡണ്ട് ബഷീർ പള്ളിപ്പുഴ, സെക്രട്ടറി ഹസീബ് ഖാൻ മഠത്തിൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!