KSDLIVENEWS

Real news for everyone

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം

SHARE THIS ON

തിരുവനന്തപുരം/ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരും. വൈകുന്നേരം 5 മണിക്കാണ് യോഗം.


അതേസമയം രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ അവലോകനംചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് യോഗം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കോവിഡ് സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോവിഡ് വര്‍ധിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമെടുക്കും.

തമിഴ്‌നാട്ടിലും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കോവിഡ് വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. മദ്രാസ് ഐ.ഐ.ടി.യില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപംകൊണ്ട പശ്ചാത്തലത്തിലാണ് മെഡിക്കല്‍ വിദഗ്ധരുടെ യോഗം ചേരുന്നത്. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മുഖാവരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ പ്രതിദിന രോഗികളുടെ എണ്ണം 22 വരെ കുറഞ്ഞ ശേഷം വീണ്ടും വര്‍ധിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!